കാസര്‍കോട് (www.evisionnews.co): ബൈക്ക് ഷോറൂമില്‍ നിന്ന് ഇറക്കിയതിന്റെ രണ്ടാംനാള്‍ തകരാറിലായാല്‍ എങ്ങനെ സഹിക്കാനാകും. ഫെബ്രുവരി 16നാണ് തളങ്കര വെസ്റ്റ് തോട്ടുംബാഗം ഹൗസിലെ നിഹാര്‍ ഹസൈനാര്‍ കാസര്‍കോട് ചെമ്മനാട് പ്രവര്‍ത്തിക്കുന്ന സൈന്‍ മോട്ടോര്‍സില്‍ നിന്ന് പള്‍സര്‍ നിയോണ്‍ 150 ബൈക്ക് വാങ്ങിയത്. 27000 രൂപ ക്യാഷായും ബാക്കി തുക 62000 രൂപ ലോണ്‍ ആയുമാണ് വാഹനം ഷോറൂമില്‍ നിന്നും പുറത്തിറക്കിയത്.
ബൈക്ക് കയ്യില്‍ കിട്ടിയതിന് പിറ്റേന്ന് തന്നെ സ്റ്റാര്‍ട്ട് ഓഫാകുന്ന പ്രശ്‌നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഷോറൂമില്‍ അറിയിച്ചു. അന്നു തന്നെ ഷോറൂമില്‍ എത്തിച്ചെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് സര്‍വീസ് ചെയ്ത് തിരിച്ചുതന്നു. തുടര്‍ന്നും വിവിധ തവണകളായി ബൈക്ക് തകരാറായതോടെ നിഹാല്‍ ഷോറൂമിലെത്തുകയും വണ്ടി മാറ്റിത്തരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട തകരാറാണെന്നും എന്നാല്‍ ബൈക്ക് മാറ്റി നല്‍കാനാവില്ലെന്നും വേണമെങ്കില്‍ ഇടക്കിടെ സര്‍വീസ് ചെയ്തുതരാമെന്നും പറഞ്ഞ് ഷോറും അധികൃതര്‍ കയ്യൊഴിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് നിഹാല്‍ ഉപഭോക്തൃകോടതിയെ സമീപിച്ചത്. തനിക്ക് സംഭവിച്ച സാമ്പത്തിക നഷ്ടവും സമയ നഷ്ടവും മാനസിക പിരിമുറുക്കവും പരിഗണിച്ച് പകരം പുതിയ വാഹനം മാറ്റിനല്‍കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നിഹാല്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post a Comment
0 Comments