ഉദുമ (www.evisionnews.co): പെരിയ കല്ലോട്ടെ ധീരരക്തസാക്ഷികളായ കൃപേഷ്- ശരത്ത് ലാലിന്റെ 41-ാം രക്തസാക്ഷിത്വ ദിനമായ ഇന്നലെ തൃക്കണ്ണാട് കടപ്പുറത്ത് ബലിതര്‍പ്പണം ചെയ്തു. ക്ഷേത്ര മുഖ്യകര്‍മ്മി നേതൃത്വം നല്‍കി. രക്തസാക്ഷികളായ രണ്ട് പേരുടെയും പ്രായത്തില്‍ കുറഞ്ഞവരാണ് ബലിതര്‍പ്പണം ചെയ്തത്. ബലിതര്‍പ്പണത്തില്‍ വന്ന ബന്ധുക്കളായ കുട്ടികള്‍ ചടങ്ങിനിടെ വിതുമ്പുന്നുണ്ടായിരുന്നു.
ശരത്തിന്റെ അച്ഛന്‍ പി.കെ.സത്യനാരായണന്‍ അമ്മ ലത, കൃപേഷിന്റെ അച്ചന്‍ കൃഷ്ണന്‍, അമ്മ ബാലാമണി എന്നിവരോടൊപ്പം ഇവരുടെ സഹോദരിമാരും അടുത്ത ബന്ധുക്കളും യു.ഡി.എഫ്സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍, ഡി.സി. സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതികാ സുഭാഷ്, ഡി.സി. സി. സെക്രട്ടറിമാരായ വി.ആര്‍ വിദ്യാസാഗര്‍, ബാലകൃഷ്ണന്‍ പെരിയ, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, നോയല്‍ ജോസഫ്, ബി.പി.പ്രദീപ് കുമാര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, മെമ്പര്‍ ശംഭു ബേക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബലിതര്‍പ്പണം പൂര്‍ത്തിയാക്കിയതിന് ശേഷം കുട്ടികള്‍ കടലില്‍ മുങ്ങുകയും ശേഷം ക്ഷേത്ര കുളത്തില്‍ കുളിച്ച് ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.
Post a Comment
0 Comments