മഞ്ചേശ്വരം (www.evisionnews.co): കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് വെട്ടേറ്റു. പൈവളിഗെ ബായിക്കട്ട കളാരിയിലെ ജയറാം നോഡ (38) യ്ക്കാണ് വെട്ടേറ്റത്. യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. സമീപവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ്.ഐ രവിയും സംഘവും സ്ഥലത്തെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജയറാമിന്റെ സഹോദരന്‍ പ്രഭാകരന്‍ നോഡയാണ് യുവാവിനെ വെട്ടിയതെന്നാണ് വിവരം പുറത്തുവന്നിട്ടുള്ളത്. ഇയാള്‍ക്കു വേണ്ടി മഞ്ചേശ്വരം സി ഐ സിബി തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
Post a Comment
0 Comments