കാഞ്ഞങ്ങാട് (www.evisionnews.co): കാറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരെ ഗുരുതരനിലയില്‍ മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവര്‍ ചാലിങ്കാലിലെ ഷിന്റോ(30), ബളാന്തോട്ടെ രാജേശ്വരി (49), പാണത്തൂരിലെ കൃഷ്ണന്‍ (50) എന്നിവരെയാണ് ഗുരുതര നിലയില്‍ മംഗ്ലൂരുവിലേക്ക് മാറ്റിയത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പൊള്ളക്കടയിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അമിതവേഗതയില്‍ വരികയായിരുന്ന കാര്‍ പൊള്ളക്കട ബസ് സ്റ്റോപ്പിന് സമീപം എതിരെ വരികയായിരുന്ന ഓട്ടോയില്‍ഡ ഇടിക്കുകയായിരുന്നു.
Post a Comment
0 Comments