Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വേനല്‍ചൂട് കുതിച്ചുയരുന്നു: കാസര്‍കോട് ഉള്‍പ്പടെ എട്ടു ജില്ലകളില്‍ താപനില കൂടും


കേരളം (www.evisionnews.co): സംസ്ഥാനത്ത് വേനല്‍ചൂട് കുതിച്ചുയരുന്നു. മാര്‍ച്ച് മാസം ഇക്കുറി രണ്ടാം തവണയാണ് 41 ഡിഗ്രി എത്തിയത്. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലാക്കാട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്ഗയിലാണ് സ്‌കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 41.5. സ്‌കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 40.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ടത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 26 വരെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാലു ഡിഗ്രി വരെയും 27നും 28നും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെയും ഉയരുമെന്ന് മുന്നറിയിപ്പ്. മാര്‍ച്ച് 25 മുതല്‍ 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

പതിനൊന്ന് മണി മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം ഒരു കുപ്പിയില്‍ കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കണം. കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം.

പരീക്ഷാ കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ അവധിക്ക് വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും ശ്രദ്ധിക്കണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad