കേരളം (www.evisionnews.co): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സുരേഷ് ഗോപി മത്സരിച്ചേക്കും. നിലവില്‍ ബിഡിജെഎസിന് നല്‍കിയ സീറ്റാണിത്. ഇത് ബിജെപി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന പോരാട്ടത്തില്‍ ശ്രദ്ധേയനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം.
ബിഡിജെഎസ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ബിജെപിയുമായി ആലോചിച്ച് തീരുമാനമെടുക്കമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ ഇടതുമുന്നണി പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണിക്ക് രാഹുലിനെ നേരിടുന്നതിനുള്ള കരുത്തുണ്ട്. സിപിഐയുടെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ല.
Post a Comment
0 Comments