ഷാര്‍ജ (www.evisionnews.co): ജനാധിപത്യ മൂല്യങ്ങള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത ഫാസിസ്റ്റ് ഭരണകൂടത്തെ എന്നെന്നേക്കുമായി തുടച്ചുനീക്കാന്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി മതേത്വര മൂല്യങ്ങളുടെ സംരക്ഷകന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. വി.കെ ഫൈസല്‍ ബാബു പറഞ്ഞു. ഷാര്‍ജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി കമ്മിറ്റി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ജനവിധി 2019 കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെസി ഹംസ മുക്കൂടിന്റെ അദ്്യക്ഷധയില്‍ ഷാര്‍ജ സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചങ്ങനാത്ത് ഉദ്ഘാടനം ചെയ്തു. 1971ല്‍ സഖാവ് ഇ.കെ നയനാരെ പാര്‍ലമെന്റ് മന്ദിരം കാണിക്കാന്‍ അനുവതിക്കിതെ തിരിച്ചയച്ച കാസര്‍ഗോട്ടെ വോട്ടര്‍മാര്‍ ഈ തെരഞ്ഞെടുപ്പില്‍ അക്രമ രാഷ്ട്രീയത്തിന്റെ വാക്താകളായ കമ്യൂണിസ്റ്റ് ക്കാരനായ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയക്കണമെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമതി അംഗം ഷിബു മീരാന്‍ പറഞ്ഞു
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ട്രഷറര്‍ ബാലകൃഷ്ണന്‍ തച്ചങ്ങാട്, ഇന്‍കാസ് നേതാവ് നാരായണന്‍ നായര്‍, കെ എം സി സി സംസ്ഥാന നേതാക്കളായ അബ്ദുറഹിമാന്‍, സൈദ് മുഹമ്മദ്, നിസാര്‍ വെള്ളി കുളങ്കര, മഹമൂദ് അലവി യാസീന്‍ വെട്ടം, ബഷീര്‍ ഇരിക്കൂര്‍, സകീര്‍, അബ്ദുല്‍ വഹാബ് , നൗഷാദ് കാപ്പാട് , ഫസല്‍ തലശ്ശേരി മുഹമ്മദ് ഹാജി കാഞ്ഞങ്ങാട്, അജ്മാന്‍ തുരുര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ശരീഫ് കാസര്‍കോട് ജില്ലാ നേതാക്കളായ ജമാല്‍ ബൈത്താന്‍, ഗഫൂര്‍ ബേക്കല്‍, സിബി കരീം ചിത്താരി, ശരീഫ് പൈക്ക, മാഹിന്‍, കരീം കൊളവയല്‍, മുന്‍ മണ്ഡലം പ്രസിഡന്റ് കുഞ്ഞബ്ദുല്ല ഹാജി, മണ്ഡലം നേതക്കളായ എ.വി സുബൈര്‍, തായല്‍ ബഷീര്‍ മാണിക്കോത്ത്, ഇകെ ശംസുദ്ധീന്‍ ചിത്താരി, കെ.എച്ച് ശംസുദ്ധീന്‍ കല്ലൂരാവി, തൊട്ടിയില്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല അലങ്കാര്‍ സംസാരിച്ചു. സെക്രട്ടറി യൂസഫ് ഹാജി അരയി സ്വഗതവും ട്രഷറര്‍ തായല്‍ നാസര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments