Type Here to Get Search Results !

Bottom Ad

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


ശബരിമല (www.evisionnews.co): ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മത, വര്‍ഗീയ വികാരങ്ങളുയര്‍ത്തുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മാതൃകാ ചട്ടലംഘനമാകുമെന്നും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മത, വര്‍ഗീയ വികാരങ്ങളുയര്‍ത്തുന്ന രീതിയില്‍ ശബരിമലയോ, അയ്യപ്പന്റെ പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാട് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.

സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി പ്രചാരണത്തിന് ഉപയോഗിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനമാകില്ല. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളാണ് ഇക്കാര്യത്തില്‍ പരിധി നിശ്ചയിക്കേണ്ടത്. ഇത് ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad