കാസര്‍കോട് (www.evisionnews.co): മാപ്പിള കലാപഠനത്തിനും ഗവേഷണത്തിനും വേണ്ടി കൊണ്ടോട്ടി മൊയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതിയുടെ കീഴില്‍ മൊഗ്രാല്‍ ഉണ്ടായിരുന്ന മാപ്പിള കലാകേന്ദ്രം നഷ്ടപ്പെടാന്‍ ഇടയാക്കിയത് സര്‍ക്കാറിന്റെ അനാസ്ഥ മൂലമാണെന്ന് കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി ആരോപിച്ചു. അനാസ്ഥ അവസാനിപ്പിച്ച് കലാകേന്ദ്രം പുനസ്ഥാപിച്ച് ലഭിക്കുന്നതിന് അധികാരികള്‍ മുന്നോട്ടു വരണമെന്ന് യോഗം ആവശ്യപെട്ടു.
ജില്ല വൈസ് പ്രസിഡണ്ട് എം എ നജീബ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ട്രഷറര്‍ സി.എ അഹമ്മദ് കബീര്‍, സിറാജുദ്ധീന്‍ ഖാസിലേന്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Post a Comment
0 Comments