പെരിയ (www.evisionnews.co): കല്ല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 14ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രണ്ടരക്കാണ് കല്ല്യോട്ടെത്തുകയെന്നാണ് ലഭിച്ച വിവരം. കൊലചെയ്യപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ വീട്ടുകാരെ കണ്ട് ആശ്വസിപ്പിക്കാനാണ് രാഹുലെത്തുന്നത്. മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വീട്ടുകാരും കല്ല്യോട്ടെത്തുമെന്നാണറിയുന്നത്.
രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ ഒന്നിച്ച് കാണുകയെന്നതാണ് സന്ദര്‍ശന ലക്ഷ്യം. കല്ല്യോട്ടെ ഒരു വീട്ടില്‍ എത്തുന്ന രാഹുല്‍ അവിടെവെച്ച് എല്ലാവരെയും കാണാനാണ് ഉദ്ദേശിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി എസ്.പി.ജി സംഘം കല്ല്യോട്ടെത്തി സ്ഥലം പരിശോധിച്ചു. രാവിലെയാണ് സംഘം സ്ഥലത്തെത്തിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.എന്‍ സജീവനും സംഘത്തോടൊപ്പമുണ്ടായിരുന്നു. പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയാണ് റോഡുമാര്‍ഗം രാഹുല്‍ ഗാന്ധി കല്ല്യോട്ടെത്തുക.
Post a Comment
0 Comments