കാസര്‍കോട് (www.evisionnews.co): പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയായ മാര്‍ച്ച് 20 കാസര്‍കോട് ജില്ലാ യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചു. ഉദുമയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ടികെ ഹസീബ് മുഖ്യപ്രഭാഷണം നടത്തി. എം.എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, അബ്ബാസ് കൊളച്ചപ്പ്, അസ്്‌ലം കീഴൂര്‍, ആഷിഫ് മാളികെ, ആബിദ് മാങ്ങാട്, നഷാത്ത് പരവനടുക്കം, റഊഫ് ഉദുമ, ഹഖീര്‍ ചെരുമ്പ, അബ്ദുല്‍ റഹിമാന്‍, ഹംസ ദേളി, റംഷീദ് നാലാംവാതുക്കല്‍ പ്രസംഗിച്ചു.
കാസര്‍കോട് മണ്ഡലം കമ്മിറ്റി ഉളിയത്തടുക്കയില്‍ നടത്തിയ പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ അറന്തോട് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ല കുഞ്ഞി, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യു. ബഷീര്‍ ഹാജി, മജീദ് പട്‌ള, യു. സഅദ് ഹാജി, ഹബീബ് ചെട്ടുംകുഴി, മമ്മു ഫുജൈറ, സിറാജ് മൂപ്പ, ഫറൂഖ് കുമ്പഡാജെ, റഫീഖ് വിദ്യാനഗര്‍, ഷാനി നെല്ലിക്കട്ട, മഹ്മൂദ് വട്ടയക്കാട്, ഹമീദ് ബെദിര, അജ്മല്‍ തളങ്കര, ഹാരിസ് തായല്‍, മുജീബ് കമ്പാര്‍, അസീസ് ഹിദായത്ത് നഗര്‍, ഹാരിസ് ബെദിര, സി.ടി റിയാസ്, സി.ബി ലത്തീഫ് പ്രസംഗിച്ചു.
Post a Comment
0 Comments