കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങള്‍ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവും പക്ഷപാതരഹിതവുമായി പ്രവര്‍ത്തിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും സ്ഥാനാര്‍ത്ഥികളെയും ഒരുപോലെ പരിഗണിക്കുകയും എല്ലാവരോടും നീതപൂര്‍വ്വവുമായി വര്‍ത്തിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ പേര്, പദവി എന്നിവ ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു ഗ്രൂപ്പിനെ സഹായിക്കാനോ എതിര്‍ക്കാനോ ഉപയോഗിക്കാന്‍ പാടില്ല. ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുകയോ മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനോ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.
Post a Comment
0 Comments