ഡെറാഡൂണ്‍ (www.evisionnews.co): ബിസ്‌ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ഏഴാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു. ബോര്‍ഡിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ വാസു യാദവാണ് കൊല്ലപ്പെട്ടത്. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയായിരുന്നു വാസുയാദവ്. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് വിവരം പുറത്തറിയുന്നത്.
മാര്‍ച്ച് 10ന് സ്‌കൂള്‍ വളപ്പിലാണ് സംഭവം നടന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പുറത്തുപോയിരുന്ന സമയത്ത് അവരുടെ പക്കലുള്ള ബിസ്‌ക്കറ്റ് പായ്ക്കറ്റ് വാസു മോഷ്ടിച്ചുവെന്ന് പറഞ്ഞ് ക്രിക്കറ്റ് ബാറ്റും വിക്കറ്റുകളുംകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. അവശനായ വാസുവിനെ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ കണ്ടെത്തിയത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവം സ്‌കൂള്‍ അധികൃതര്‍ മൂടിവെക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി വാസുവിന്റെ സംസ്‌കാരം നടത്തുകയും ചെയ്തു.
Post a Comment
0 Comments