ഗോവ (www.evisionnews.co): അര്‍ദ്ധരാത്രിയിലും തുടര്‍ന്ന് നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ മൃദുല സിന്‍ഹ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പ്രമോദ് സാവന്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കു പുറമെ 11 മന്ത്രിമാരും അധികാരമേറ്റു. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് കൊണ്ടുള്ള പട്ടിക ബിജെപി നേതാക്കള്‍ രാത്രി പന്ത്രണ്ടു മണിക്കാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്.
ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ജനാധിപത്യപരമല്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ് സ്പീക്കറായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പുതിയ മന്ത്രിസഭ വേണ്ടി വന്നത്.
Post a Comment
0 Comments