ന്യൂഡല്‍ഹി (www.evisionnews.co): ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീംകോടതി പറഞ്ഞു. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. മറ്റു ശിക്ഷ ബിസിസിഐക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
സെപ്തംബര്‍ 13നാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്. 2015 ഏപ്രില്‍ 20 ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല ഹൗസ് കോടതി നിരീക്ഷിച്ചിരുന്നു. 2015 ജൂലൈ 14ന് സുപ്രീംകോടതി നിയോഗിച്ച ആര്‍.എം.ലോഥ സമിതി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. 2017 മാര്‍ച്ച് 1ന് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയിലെത്തി. ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
Post a Comment
0 Comments