കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ വന്ന വാര്‍ത്തക്കെതിരെ എം.എസ്.എഫ് നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. എം.എസ്.എഫ് ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയുമായ വിദ്യാര്‍ത്ഥി നേതാവാണ് യൂത്ത് ലീഗ് നേതാവിനെതിരെ ഫേസ് ബുക്കിലൂടെ വിവാദ പരാമര്‍ശനം നടത്തിയത്.
യൂത്ത് ലീഗ് നേതാവിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തില്‍ മാര്‍ച്ച് ആറിന് നഗരസഭ ഭരണത്തിനെതിരെ വാര്‍ത്ത വന്നിരുന്നു. ഇത്തരത്തില്‍ നഗരഭരണത്തെ ഇകഴ്ത്തിക്കാണിക്കുന്ന വാര്‍ത്ത പോര്‍ട്ടല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ് എം.എസ്.എഫ് നേതാവിനെ ചൊടിപ്പിച്ചത്.
''തന്തയില്ലാത്ത ചിലര്‍ ഓണ്‍ലൈന്‍ ന്യൂസ് തുടങ്ങിയിട്ടുണ്ട്. സൂക്ഷിക്കുക... ഈ പോക്ക് പോയാല്‍ യൂത്ത് നേതാവിന്റെയും മൂത്ത നേതാവിന്റെയും മണ്ഡലം വിദ്യാര്‍ത്ഥി നേതാവിന്റെയും അവസാനം ഈ ഓണ്‍ലൈന്‍ മാധ്യമത്തില്‍ തന്നെയാവും'' എന്നാണ് ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ന്യൂസ് പോര്‍ട്ടലിന്റെ പ്രചാരകനായ കാസര്‍കോട് മണ്ഡലം ജോയിന്റ് സെക്രട്ടറിക്കെതിരെയും വിമര്‍ശനമുണ്ട്.
Post a Comment
0 Comments