നായന്മാര്‍മൂല (www.evisionnews.co): കെ.എസ്.ടി.പി കാസര്‍കോട്- കാഞ്ഞങ്ങാട് റോഡില്‍ സുരക്ഷാ ബോധവല്‍ക്കരണ ജാഥ നടത്താന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ യുവജന സെല്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കാസര്‍കോട് ഗവ: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും മൊഗ്രാല്‍ ഗ്രാമത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും ജില്ലാ കണ്‍വെന്‍ഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന ട്രഷറര്‍ നാസര്‍ ചെര്‍ക്കളം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, വൈസ് പ്രസിഡന്റ് മഹ്മൂദ് കൈക്കമ്പ, ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ: വിനോദ് കുമാര്‍ ആരോഗ്യ സെല്‍ സംസ്ഥാന സെക്രട്ടറി ബി. അഷ്‌റഫ്, മീഡിയ സെല്‍ സംസ്ഥാന കണ്‍വീനര്‍ മന്‍സൂര്‍ മല്ലത്ത് വനിതാ സെല്‍ ജില്ലാ ട്രഷറര്‍ ഫാത്തിമ അബ്ദുള്ള കുഞ്ഞി, താലൂക്ക് പ്രസിഡന്റ് ഷരീഫ് മുഗു, പ്രവാസി സെല്‍ പ്രസിഡന്റ് ഷാഫി കല്ലുവളപ്പില്‍,
ജോണ്‍ വര്‍ഗീസ്, അബ്ദുള്ള ആലൂര്‍, താഹ തങ്ങള്‍, ഷാനി നെല്ലിക്കട്ട, സുരേശ് മഞ്ചക്കല്‍, എസ്. രഹന, ബി. ശൈലജ സംസാരിച്ചു. ഭാരവാഹികള്‍: ഹമീദലി മാവിനകട്ട (പ്രസി), ഹഫീസ് ചൂരി, ദുല്‍കിഫ്‌ലി കുന്നുംകൈ (വൈസ് പ്രസി), സുനീഷ് ജോസഫ് കുറ്റിക്കോല്‍ (ജന. സെക്ര), നിസാം ബോവിക്കാനം, ഷാനി നെല്ലിക്കട്ട (ജോ. സെക്ര), സയ്യിദ് താഹ ചേരൂര്‍ (ട്രഷ), അഡ്വ. നിഖില്‍ നാരായണ്‍ (കോര്‍ഡിനേറ്റര്‍), നിസാര്‍ ആരിക്കാടി (പി.ആര്‍.ഒ), മഹിമ ചെര്‍ക്കള, ബാസിത്ത് പട്ട്‌ല, സഹന പാടി, അന്‍സാര്‍ കൊടിയമ്മ, അജ്മല്‍ തളങ്കര, പ്രജീഷ് മുല്ലച്ചേരി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).
Post a Comment
0 Comments