ന്യൂഡല്‍ഹി: (www.evisionnews.co) ഇന്ത്യന്‍ വ്യോമാക്രമണം വോട്ടാക്കാനുള്ള ശ്രമത്തിനെതിരെ മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം വോട്ടാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 300 ലേറെ ഭീകരരെ വകവരുത്തിയത് മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന്റെ ഉദാഹരണമാണെന്നാണ് ബി.ജെ.പി നടത്തുന്ന പ്രചരണം. എന്നാല്‍ ബലാക്കോട് ആക്രമണത്തില്‍ എത്രപേരെ വധിച്ചെന്ന് വ്യോമസേന എവിടെയും പറഞ്ഞിട്ടില്ല.
തങ്ങള്‍ക്ക് നല്‍കിയ ലക്ഷ്യസ്ഥാനം ആക്രമിച്ചതായി മാത്രമാണ് വ്യോമസേന പറഞ്ഞത്. കൃത്യമായ പ്രസ്താവനയിറക്കിയ വ്യോമസേനയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ ചിദംബരം എന്നാല്‍ ആക്രമണത്തിന് പിന്നാലെ ബി.ജെ.പി നടത്തുന്ന പ്രചരണം മാന്യതയില്ലാത്തതും വോട്ട് ലക്ഷ്യമിട്ടുള്ളതുമാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാഷ്ട്രീയ യോഗങ്ങളില്‍ പോലും ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഖ്യാതിക്കായി വാദിച്ചു. ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റേതാണെന്നും ബി.ജെ.പിയുടേത് അല്ലെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പി. ചിദംബരം.
Post a Comment
0 Comments