ദുബൈ (www.evisionnews.co): സോഷ്യല്‍ മീഡിയയിലെ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യങ്ങളായഖയ്യും മാന്യക്കും സുഷാന്ദ് നിലമ്പൂരിനും ദുബൈയില്‍ സ്വീകരണം നല്‍കി. ദുബൈ സൗഹൃദ കൂട്ടായ്മ നെല്ലറ ഹൗസില്‍ നല്‍കിയ സ്വീകരണം യു.എ.ഇ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു.
ദുബൈ ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ സ്വന്തം കുടുംബത്തിന് വേണ്ടി വാരിക്കൂട്ടി വൈക്കതെ നിര്‍ധനരും നിരാലംബരുമായ ജനതക്ക് വേണ്ടി ത്യാഗേജലമായ പ്രവര്‍ത്തനം നടത്തുന്നവരെ സഹായിക്കാന്‍ ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ ഉണ്ടാവുമെന്നും അത്തരം പ്രവര്‍ത്തനം നടത്തുന്നവരെ ആദരിക്കാന്‍ സമുഹം മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷംസുദ്ദീന്‍ നെല്ലറ അധ്യക്ഷത വഹിച്ചു. അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഷഹുല്‍ തങ്ങള്‍ ഫാറൂക്ക് വളാഞ്ചേരി, ജാസിം കൊടിയത്തൂര്‍, മുബഷിര്‍ കൊടിഞ്ഞി, ഫിറോസ് പയ്യോളി സംസാരിച്ചു.
Post a Comment
0 Comments