മേല്‍പറമ്പ് (www.evisionnews.co): ഫാസിസ്റ്റ് വര്‍ഗീയ വാദികള്‍ ക്രൂരമായി കൊല ചെയ്ത ചൂരി മസ്ജിദ് ഇമാം റിയാസ് മൗലവിയുടെ ഓര്‍മദിനമായ മാര്‍ച്ച് 20ന് വൈകിട്ട് വര്‍ഗീയ ഫാസിസത്തിനും രാഷ്ട്രീയ ഫാസിസത്തിനും എതിരെ ജനജാഗ്രത സദസ് ഉദുമയില്‍ സംഘടിപ്പിക്കാന്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. അബ്ബാസ് കൊളച്ചപ്പ്, ടി.ഡി ഹസന്‍ ബസരി, അസ്ലം കീഴൂര്‍, കെ.എം.എ റഹ്്മാന്‍ കാപ്പില്‍, ആഷിഫ് മാളികെ, എം.ബി ഷാനവാസ്, ഉസാം പള്ളങ്കോട്, ടി.കെ ഹസീബ്, നിസാര്‍ ഫാത്തിമ, ഹൈദര്‍ പടുപ്പ്, നശാത്ത് പരവനടുക്കം ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments