കാസര്‍കോട് (www.evisionnews.co): സൗഹൃദവും സ്‌നേഹവും പങ്കുവെച്ച് കൊര്‍ദോവ കോളജ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് സംഗമം ശ്രദ്ധേയമായി. കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ ചെയര്‍മാനും പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടും കൂടിയായ കാപ്പില്‍ കെബിഎം ഷരീഫ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയില്‍ കഴിവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.
ഡയറക്ടര്‍ റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ എം.എ നജീബ് സ്വാഗതം പറഞ്ഞു. അധ്യാപകരായ ലാല്‍കൃഷ്ണ എരുതും കടവ് ,സുജിത ബോവിക്കാനം, സജിഷ മാവുങ്കാല്‍, യൂണിയന്‍ ഭാരവാഹികളായ ശഹീര്‍ ചാല, നയിമുദ്ധീന്‍ ചെമ്മനാട്, ഹസീബ് മൊഗ്രാല്‍, സുഫൈറ ചടേക്കാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments