കാസര്‍കോട് (www.evisionnews.co): നെല്ലിക്കുന്ന് നൂര്‍ പള്ളിയില്‍ ഇമാമായി ജോലി ചെയ്യുന്ന നാസര്‍ സഖാഫിയെ മുളക് പൊടി വിതറി അക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെ കണ്ടെത്താനാവാത്തത് പൊലീസിന്റെ കഴിവ് കേടെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു. കാസര്‍കോട് പോലെ സാമുദായിക സംഘര്‍ഷത്തിന് സാധ്യതയേറെയുള്ള ഒരു സ്ഥലത്ത് പള്ളി ഇമാമിനെ അക്രമിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ച്ചയാണെന്നും യൂത്ത് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇമാമിനെ അക്രമിച്ച വാര്‍ത്ത അറിഞ്ഞതിന് ശേഷം കാസര്‍കോട്ട് വലിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും മുസ്്‌ലിം ലീഗ് നേതാക്കളും ജമാഅത്ത് ഭാരവാഹികളും തക്കസമയത്ത് ഇടപെട്ടത് ഗുണംചെയ്തിട്ടുണ്ട്. സംഭവത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവന്ന് പ്രതികളെ പിടികൂടിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments