കൊല്‍ക്കത്ത (www.evisionnews.co): റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റംസാന്‍ മാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
31 ശതമാനം മുസ്ലിം വോട്ടുകളാണ് ബംഗാളിലുള്ളത്. ബംഗാളിലെ മാല്‍ഡയില്‍ 52 ശതമാനവും മുര്‍ഷിദാബാദില്‍ 66 ശതമാനവും മുസ്‌ലിം വോട്ടുകളുണ്ട്. റംസാന്‍ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ മുസ്ലിംങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കീം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ റംസാന്‍ മാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല. റംസാന്‍ മാസത്തിലെ പ്രത്യേകതയുള്ള ദിവസങ്ങളും എല്ലാ വെള്ളിയാഴ്ച്ചയും പോളിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.
Post a Comment
0 Comments