കാഞ്ഞങ്ങാട്:(www.evisionnews.co) എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് കെ.എം.സി.സി നടപ്പാക്കുന്ന 'ലൈവ് കാഞ്ഞങ്ങാട്' സമര്‍പ്പണം കാഞ്ഞങ്ങാട് ബാവാ നഗറില്‍ നടന്ന പരിപാടിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ജനവിധിയായിരിക്കും മെയ് 23ന് ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
എത്ര പേരെയാണ് സി.പി.എം കൊലകത്തികിരയാക്കിയത്. കൃപേഷ്, ശരത് ലാല്‍, ഫസല്‍, ഷുക്കൂര്‍, ഷു ഹൈബ് നീളുന്നു അവരുടെ നിര. എന്നിട്ടും പി. ജയരാജന്‍ പറയുന്നു ആര്‍.എസ്.എസുകാര്‍ അക്രമിച്ച് എന്റെ കൈ തകര്‍ത്തുവെന്ന്്. എന്നാല്‍ കണ്ണൂരില്‍ നടക്കുന്നത് ദാവൂദ് ഇബ്രാഹിമും ചോട്ടാ രാജനും തമ്മിലുള്ള അധോലോക യുദ്ധം പോലെയുള്ള തെരുവ് യുദ്ധമാണ്. അതില്‍ ഒരു ഭാഗത്ത് ബി.ജെ.പിയും മറ്റൊരു ഭാഗത്ത് സി.പി.എമ്മും നിലയുറപ്പിച്ചിരിക്കുന്നു. അതില്‍ രാഷ്ട്രീയമില്ല. രണ്ട് പ്രധാനമന്ത്രിമാരെ ഇന്ന് ലോകം കണ്ടു. ഒന്ന് തന്റെ ജനതയിലെ മുസ്്‌ലിം ജനവിഭാഗത്തിന് നേരെ ആക്രമം നടന്നപ്പോള്‍ അതിനെതിരെ ആ സമൂഹത്തിന്റെ കൂടെ നിന്ന ന്യൂസിലാന്റ് പ്രധാനമന്ത്രിയെയും ഡിസ് ലക്സിയ ബാധിച്ച കുട്ടിയായി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയെയുമാണ് ലോകം അടുത്തിടെ കണ്ടത്. അതിലറിയാം ന രേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ നിലവാരം. കെ.ടി ജലീലിനെതിരെ ഇനി ഹൈക്കോടതിയില്‍ പോവുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. പൊതുസമ്മേളനം മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യു.എ.ഇ മേഖലാ കമ്മിറ്റിയുടെ ചെയര്‍മാന്‍ പി.കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. യു.ഡി.ഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍, ലൈവ് കാഞ്ഞങ്ങാട് യുഎഇ മേഖലാ ജനറല്‍ കണ്‍വീനര്‍ സി.എച്ച് അസ്്‌ലം സ്വാഗതം പറഞ്ഞു. കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, എ. ഹമീദ് ഹാജി, എ.കെ.എം അഷ്റഫ്, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, അഡ്വ. എന്‍.എ ഖാലിദ്, മുബാറക് ഹസൈനാര്‍ ഹാജി, ഷംസുദ്ദീന്‍ കൊളവയല്‍, കെ.കെ ബദ്റുദ്ദീന്‍, ആബിദ് ആറങ്ങാടി, ഹമീദ് ചേരക്കാടത്ത്, പി.എം ഫാറൂക്ക്, കെ.കെ ജാഫര്‍, സി. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ബാവനഗര്‍, മുസ്തഫ തായന്നൂര്‍, വസീം പടന്നക്കാട്, സന മാണിക്കോത്ത്, എഎം അസ്്‌ലം, സിബി കരീം, മദനിയെ മൊയ്തു, അഷ്റഫ് ആവിയില്‍, എം. കുഞ്ഞികൃഷ്ണന്‍, സി.എച്ച് അഹമ്മദ് കുഞ്ഞിഹാജി, പി.കെ അബ്ദുല്ല കുഞ്ഞി, എന്‍.എ ഉമ്മര്‍, ഇല്ല്യാസ് ബല്ല പ്രസംഗിച്ചു
Post a Comment
0 Comments