കോഴിക്കോട് (www.evisionnews.co): യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനും കോഴിക്കോട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പ്രകാശ് ബാബു റിമാന്റില്‍. പ്രകാശ് ബാബുവിനെ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ശബരിമല പ്രക്ഷോഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാളായിരുന്നു പ്രകാശ് ബാബു. കേസില്‍ പ്രതിയായ പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ കേസില്‍ പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുളളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുമ്പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്.
Post a Comment
0 Comments