വയനാട് (www.evisionnews.co): വയനാട് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. മുക്കത്ത് നടക്കുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ല. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് വിവരം.
വയനാട്ടില്‍ ടി.സിദ്ധിഖ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. സിദ്ധീഖ് പ്രചരണവും ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തര്‍ക്കം നിലിനിന്നിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനവും ഔദ്യോഗികമായി നടന്നില്ല. ഇന്നലെ പുറത്തിറങ്ങിയ കോണ്‍ഗ്രസിന്റെ ഏഴാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും വയനാട് മണ്ഡലം ഉള്‍പ്പെടുത്തിയിരുന്നില്ല.വടകരയും പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല.
Post a Comment
0 Comments