Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊല; തെളിവ് ലഭിച്ചിട്ടും പ്രതിയെ പിടികൂടാതെ ക്രൈംബ്രാഞ്ച്: അന്വേഷണം വഴിമുട്ടുന്നു


പെരിയ (www.evisionnews.co): കല്ല്യോട്ട് ഇരട്ടക്കൊല കേസ് അന്വേഷണത്തില്‍ വഴിമുട്ടി ക്രൈംബ്രാഞ്ച് സംഘവും. കൊലക്കേസ് ആദ്യം അന്വേഷിച്ച പ്രത്യേക സംഘം അറസ്റ്റു ചെയ്ത ഏഴു പേര്‍ക്കപ്പുറം ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പുതിയ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ അന്വേഷണ സംഘത്തലവനായ എസ്.പി വി.എം മുഹമ്മദ് റഫീഖിനെ തലപ്പത്ത് നിന്നും മാറ്റുകയും അന്വേഷണ സംഘത്തില്‍ അഴിച്ചുപണി നടത്തുകയും ചെയ്തത് ഏറെ വിവാദമാകുകയാണ്.

മുഹമ്മദ് റഫീഖിന് പകരം കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യുവിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അ ദ്ദേഹം ഏതാനും ദിവസങ്ങളായി അവധിയിലാണ്. ഏഴുപേര്‍ മാത്രമാണ് പ്രതികളെന്നായിരുന്നു ലോക്കല്‍ പൊലിസിന്റെ നിരീക്ഷണം. എന്നാല്‍ പ്രതിപട്ടികയില്‍ 13 പേര്‍ വരുമെന്നാണ് സൂചന. ഇതില്‍ വെളുത്തോളി സ്വദേശിയായ ഒരു ചുമട്ടുതൊഴിലാളിയുടെ പങ്ക് വ്യക്തമായിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തയാറായിട്ടില്ല. ഇയാള്‍ക്ക് പുറമെ മറ്റൊരളുടെ പങ്കും വ്യക്തമായിട്ടുണ്ട്. വെളുത്തോളി സ്വ ദേശിയായ ചുമട്ടു തൊഴിലാളി ചികിത്സയില്‍ കഴിയുന്നതിനാലാണ് അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം മടിക്കുന്നതെന്നാണ് സൂചന. തങ്ങളുടെ കസ്റ്റഡിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ ചുമലിലായേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന് ആശങ്ക.

എന്നാല്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്വം വഹിച്ചതായും ഇയാള്‍ക്കെതിരെ അന്വേഷണ സംഘത്തിന് തെളിവു ലഭിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിന് സമീപത്താണ് പ്രതികള്‍ ധരിച്ചിരിക്കുന്ന രക്തംപുരണ്ട വസ്ത്രങ്ങള്‍ നശിപ്പിച്ചത്. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ഇയാള്‍ ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കൈയില്‍ തെളിവുകളുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad