ലണ്ടന്‍ (www.evisionnews.co): വസ്ത്രധാരണം മോശമായതിന്റെ പേരില്‍ യുവതിയെ വിമാനത്തില്‍ കയറ്റില്ലെന്ന് വാശിപിടിച്ച് എയര്‍ലൈന്‍ ജീവനക്കാര്‍. മാര്‍ച്ച് രണ്ടിന് യുകെയിലെ ബിര്‍മിങ്ഹാമില്‍നിന്ന് കാനറി ദ്വീപിലേക്കു പോകാന്‍ വിമാനത്തില്‍ കയറിയ എമിലി ഒ'കോണര്‍ക്കാണ് തോമസ് കുക്ക് എയര്‍ലൈന്‍സ് ജീവനക്കാരില്‍നിന്ന് ദുരനുഭവമുണ്ടായത്.
എമിലി ധരിച്ചതാകട്ടെ, സ്‌പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്‌സും. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തിയെന്നതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തില്‍ കയറാനെത്തിയപ്പോഴാണു ജീവനക്കാര്‍ എമിലിയെ തടഞ്ഞത്. വസ്ത്രം മാറ്റിയില്ലെങ്കില്‍ വിമാനത്തില്‍നിന്നു നീക്കുമെന്ന കര്‍ശന നിര്‍ദേശമാണ് എമിലിക്ക് ജീവനക്കാര്‍ നല്‍കിയത്. വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ബന്ധു ഒരു ജാക്കറ്റ് നല്‍കുകയായിരുന്നു. ചിത്രം സഹിതം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ജീവനക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമചോദിച്ച് തോമസ് കുക്ക് എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി.
Post a Comment
0 Comments