കാസര്‍കോട് (www.evisionnews.oc): വേനല്‍ കടുത്തതോടെ നാട് രൂക്ഷമായ വരള്‍ച്ച നേരിടുന്നതിനിടെ റോഡില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇത് ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് അധികൃതര്‍. നായന്മാര്‍മൂല മുതല്‍ സന്തോഷ് നഗര്‍ വരെയുള്ള ദേശീയപാതയോരത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്. രണ്ടുമാസത്തോളമായി ഇതേ സ്ഥിതിയാണ്. സന്തോഷ് നഗറിലും നായന്മാര്‍മൂലയിലും പാണലത്തും പലേടത്തായി പൈപ്പ് പൊട്ടിക്കിടക്കുകയാണ്. ഇതോടെ കുടിവെള്ളം വിതരണം ചെയ്യുന്ന സമയങ്ങളില്‍ റോഡരികില്‍ കുടിവെള്ളം കുത്തിയൊലിക്കുകയാണ്. സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post a Comment
0 Comments