കണ്ണൂര്‍ (www.evisionnews.co): കാര്‍ അപകടത്തില്‍പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിക്കും മറ്റൊരു സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കുര്യംപറമ്പില്‍ തോമസ് ലാലന്റെ മകന്‍ സ്‌കോളസ് തോമസാ (25)ണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ ചക്കരക്കല്ല് അഞ്ചരക്കണ്ടി നാലാംപീടിക വളവിലാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയും റോഡിനു സമാന്തരമായുള്ള സമീപത്തെ കെട്ടിടത്തിന്റെ മുകളിലേക്കും ഇവിടെനിന്ന് എട്ടടി താഴ്ചയിലേക്കും മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാസര്‍കോട് കാലിക്കടവിലെ അഭിജിത്ത് (25), തലശ്ശേരി വടക്കുംബാട്ട് സിദ്ധാര്‍ഥ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments