Type Here to Get Search Results !

Bottom Ad

കര്‍ഷക ആത്മഹത്യ: ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി യു.ഡി.എഫ് കലക്ടര്‍ക്ക് കത്ത് നല്‍കി


ഇടുക്കി (www.evisionnews.co): കര്‍ഷക ആത്മഹത്യകള്‍ ജില്ലയില്‍ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ അവഗണന തുടരുന്നതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി യു.ഡി.എഫ്, ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. ഈ മാസം ഒമ്പതിന് ഹര്‍ത്താല്‍ നടത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 27ന് ഈ ആവശ്യമുന്നയിച്ച് ഡി.സി.സി പ്രസിഡണ്ട് കത്ത് നല്‍കിയിരുന്നു. അതേസമയം വിഷയത്തില്‍ അന്തിമ തീരുമാനം ജില്ലാ നേതൃയോഗത്തിലുണ്ടാകും. ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യു.ഡി.എഫ് ഭാരാവാഹികള്‍ അറിയിച്ചു.

പരീക്ഷ നടക്കുന്ന സമയമായത് കൊണ്ട് വിദ്യാര്‍ത്ഥികളെ ഹര്‍ത്താല്‍ പ്രതികൂലമായി ബാധിക്കുമെന്ന് യു.ഡി.എഫിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഹര്‍ത്താലിന് പകരം പ്രതിഷേധ പരിപാടി മതിയെന്നാണ് ഇവരുടെ അഭിപ്രായം. ഇതും ജില്ലാ നേതൃയോഗം പരിഗണിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad