നീലേശ്വരം (www.evisionnews.co): ഭക്ഷണം പാകംചെയ്യുന്നതിനിടയില്‍ അടുപ്പില്‍ നിന്നും തീപടര്‍ന്ന് യുവതിക്ക് പൊള്ളലേറ്റു. പാണത്തൂര്‍ ചെത്തുകയത്തെ ലോകേഷിന്റെ ഭാര്യ രമ (21)ക്കാണ് പൊള്ളലേറ്റത്. അടുപ്പില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. രമയുടെ നിലവിളികേട്ട് വീടിന് തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന ലോകേഷ് ഓടിയെത്തി തീ അണച്ച ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Post a Comment
0 Comments