കാസര്‍കോട് (www.evisionnews.co): ലോക് സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈ മെയിലിലാണ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങിയത്. രാവിലെ പത്തരമണിയോടെ തന്നെ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും റെയില്‍വെ സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു.
കല്യോട്ട് സി.പി.എം ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത്ത് ലാലും കൃപേഷും അന്ത്യനിദ്രയുറങ്ങുന്ന മണ്ണില്‍ നിന്നും പ്രയാണമാരംഭിക്കുക. ഇതിനായി റെയില്‍വെ സ്റ്റേഷനില്‍ നിന്നും നേരെ പെരിയയിലേക്ക് പോകും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റു കാര്യങ്ങള്‍ സംബന്ധിച്ച് ഡി.സി.സി, യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും.
Post a Comment
0 Comments