Type Here to Get Search Results !

Bottom Ad

ലോക വനിതാ ദിനം; കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് വനിതകള്‍ ഭരിക്കും

Image result for police cap kerala

തിരുവനന്തപുരം (www.evisionnews.co): ലോക വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ മിക്കവാറും പൊലീസ് സ്റ്റേഷനുകളിലെ പ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. എസ്.ഐയോ അതിന് മുകളിലോ റാങ്കിലുള്ള വനിതകള്‍ക്ക് ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

പൊലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും നേതൃത്വം നല്‍കുക. ഒന്നിലധികം വനിതാ എസ്.ഐമാര്‍ ഉള്ള സ്റ്റേഷനുകളില്‍ നിന്ന് അധികം ഉള്ളവരെ സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതലയിലേക്ക് നിയോഗിക്കും.

വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരെയും പെതുജനങ്ങളുമായി ഇടപഴകുന്നതിനായുള്ള ചുമതലകളില്‍ നിയോഗിക്കും. ഇതിനുള്ള നിര്‍ദ്ദേശം ജില്ലാ പൊലീസ് മേധാവിമാരും അവരവരുടെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കി. വനിതാദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടികളുമായി സഹകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad