(www.evisionnews.co) പ്രമുഖ നടി കോവൈ സരള രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നു. നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിലാണ് കോവൈ സരള അംഗത്വമെടുത്തിരിക്കുന്നത്. ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ഹാസന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് മക്കള്‍ നീതി മയ്യത്തില്‍ കോവൈ സരള ചേര്‍ന്നത്.
സമൂഹത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ കൊണ്ടു വരുന്നതിന് മക്കള്‍ നീതി മയ്യത്തിന് സാധിക്കും. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ല കാര്യമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാണ് നടീനടന്മാര്‍. അവര്‍ക്ക് മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മറ്റാരേക്കാളും ഉള്‍ക്കൊള്ളാനും പരിഹരിക്കാനും സാധിക്കും. ഇതുകൊണ്ടാണ് താന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയെ സ്നേഹിക്കുന്നതെന്നും താരം പറഞ്ഞു. വിവിധ ഭാഷകളിലായി 750-ലധികം സിനിമകളില്‍ കോവൈ സരള അഭിനയിച്ചിട്ടുണ്ട്.
Post a Comment
0 Comments