കാസര്‍കോട് (www.evisionnews.co): നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ വിഭാഗത്തില്‍ എല്‍.ഡി ക്ലര്‍ക്കായ കോഴിക്കോട് കാട്ടുളി സ്വദേശി ഷിബിന്‍ രാജേഷിനെ (33)യാണ് കുഡ്ലു ആര്‍.ഡി നഗര്‍ വ്യൂവേഴ്സ് കോളനിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 8.45 മണിയോടെയാണ് സംഭവം. കുടുംബ സമേതം വാടക വീട്ടിലാണ് താമസം.
പരേതനായ രാഘവന്‍- രാഖി ദമ്പതികളുടെ മകനാണ്. ഭാര്യ ദിവ്യ നുള്ളിപ്പാടിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ് ഗേളാണ്. മക്കള്‍: ശ്വേത, ശ്രേയ. സഹോദരന്‍: ഷിബില്‍ രാജേഷ്. രണ്ട് വര്‍ഷത്തോളമായി കാസര്‍കോട് നഗരസഭയില്‍ ജീവനക്കാരനാണ്.
Post a Comment
0 Comments