തൃക്കരിപ്പൂര്‍ (www.evisionnews.co): വിനോദയാത്രക്ക് പോയ എട്ടംഗ സംഘം കാശ്മീമീരില്‍ കുടുങ്ങി. വീട്ടുകാരുടെയും നാട്ടുകാരുടെയും ആശങ്കക്കൊടുവില്‍ ഇന്നലെ നാട്ടില്‍ തിരിച്ചെത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ശ്രീനഗറില്‍ നിന്നു അപ്രതീക്ഷിതമായി വിമാന സര്‍വീസ് നിര്‍ത്തലാക്കിയതോടെയാണ് സംഘം കുരുക്കിലായത്.
തൃക്കരിപ്പൂരുകാരായ എട്ടംഗ സംഘമാണ് കാശ്മീരില്‍ കുടുങ്ങിയത്. എന്‍.കെ.പി ഹസന്‍, ടി.എം.സി അബ്ദുല്‍ റഹിമാന്‍, ഡോ ഒ.ടി മുഹമ്മദ് ബഷിര്‍, എ.പി മുഹമ്മദലി എന്നിവരും അവരുടെ ഭാര്യമാരും അടങ്ങുന്ന സംഘമാണ് രണ്ടുദിവസം ദുരിതംപേറി കഴിയേണ്ടിവന്നത്. കാശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഫെബ്രുവരി അവസാന വാരത്തിലാണ് ഇവര്‍ ശ്രീനഗറിലെത്തിയത്.
രണ്ടു ദിവസങ്ങള്‍്ക്ക് ശേഷം 27 തിരിച്ചുവരാന്‍ ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് വിമാനത്താവളം അടച്ചിട്ടതായി അറിയുന്നത്. ഇതോടെ സംഘത്തിന്റെ യാത്ര മുടങ്ങി. തിരിച്ചു ഹോട്ടലിലേക്ക് തന്നെ യാത്രചെയ്യാന്‍ ഭീതിയായി. തുടര്‍ന്ന് അവിടുത്തെ ഹോട്ടല്‍ മാനേജ്മെന്റ്മായി ബന്ധപ്പെട്ടപ്പോള്‍ സഹകരണ മനോഭാവത്തോടെ ഹോട്ടലില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന് സഹകരിച്ചപ്പോള്‍ സംഘത്തന് ആശ്വാസമായി. പിന്നീട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മുംബൈ വഴി ഈസംഘം തിരിച്ചു തൃക്കരിപ്പൂരിലെത്തിയെങ്കിലും മറക്കാനാവാത്ത അനുഭവമായി
Post a Comment
0 Comments