മേല്‍പറമ്പ് (www.evisionnews.co): തമ്പ് മേല്‍പറമ്പിന്റെയും ഹെല്‍ത്ത് മാള്‍ കാസര്‍കോടിന്റെയും നേതൃത്വത്തില്‍ വൃക്കരോഗ നിര്‍ണയ രക്തപരിശോധന ക്യാമ്പ് നടത്തി. മേല്‍പറമ്പ് ചന്ദ്രഗിരി ഹൈസ്‌കൂളില്‍ നടന്ന രക്തപരിശോധന ക്യാമ്പ് ബേക്കല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. തമ്പ് പ്രസിഡണ്ട് വിജയന്‍, സെക്രട്ടറി യൂസുഫ്, ട്രഷറര്‍ സി.ബി അമീര്‍, ഹെല്‍ത്ത് മാള്‍ മാനേജിംഗ് ഡയറക്ടര്‍ അബൂയാസിര്‍ സംബന്ധിച്ചു. ടെക്‌നീഷ്യന്‍മാരായ മഹ് റൂഫ്, ജംഷീദ്, കാവ്യ, ബുസ്ത്താന, ഫരീദ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Post a Comment
0 Comments