(www.evisionnews.co) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ വേനലവധിക്കായി അടച്ചതിന് ശേഷം അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ പിന്തുടരുന്ന വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ പാടില്ല. ഇതുസംബന്ധിച്ച വിശദ സര്‍ക്കുലര്‍ ഇന്ന് ഇറങ്ങും. സംസ്ഥാനം അഭിമുഖീകരിക്കുന്ന കൊടുംചൂടും വരള്‍ച്ചയും കണക്കിലെടുത്താണ് വിദ്യാഭ്യാസ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അവധിക്കാല ക്ലാസുകള്‍ ഈവര്‍ഷം നടത്തേണ്ടന്ന് തീരുമാനിച്ചത്.
കൊടുംചൂടില്‍ ക്ലാസുകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവധിക്കാല ക്ലാസുകള്‍ക്കെതിരെ നേരത്തെ ബാലാവകാശ കമീഷനും രംഗത്ത് എത്തിയിരുന്നു.
എന്നാല്‍, പരമാവധി 10 ദിവസംവരെ സ്‌കൂളുകളില്‍ മുന്‍കൂര്‍ അനുമതിയോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കാം. ചൂട് നിയന്ത്രണ സംവിധാനങ്ങള്‍, കുടിവെള്ളം എന്നിവ ഉറപ്പാക്കിയ ശേഷം അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സംഘാടകര്‍ അപേക്ഷ നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments