Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് ജനദ്രോഹ ഭരണങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താവണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): ജനവഞ്ചക ഭരണകൂടത്തെ നാടുകടത്തണമെന്നും രാജ്യത്തിന്റെ നിലനില്‍പ്പും ജനങ്ങളുടെ അഭിലാഷവും മുന്നില്‍കണ്ട് ലോകസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. വിവര സാങ്കേതിക വിദ്യസര്‍വ മേഖലയും അടക്കിവാണ കാലമായിട്ടും യുവ ലക്ഷങ്ങള്‍ തൊഴിലില്ലാതെ അലയുകയാണ്. നോട്ട് നിരോ ധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ച് ജനങ്ങളെ പാപ്പരാക്കുകയും ആചര, ഭക്ഷണ, വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച്, രാജ്യത്തിന്റെ മേന്മകളായിരുന്ന ജനാധിപത്യ, ബഹുസ്വരതയെ ശിഥിലമാക്കി ഏകാതിതിപത്യ, ഫാസിസ്റ്റ് പ്രവണതയിലേക്ക് തള്ളിപ്പിട്ടതിന്റെയും നാള്‍ക്കുനാള്‍ ഇന്ധന വിലവര്‍ധിപ്പിച്ച് ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്വം നരേന്ദ്രമോദി സര്‍ക്കാറിനും ബിജെപിക്കുമാണെന്ന് യോഗം വിലയിരുത്തി.

അവശ്യസാധന വില വര്‍ധനവ് പോലും നിയന്ത്രിക്കാനാകാതെ സാധാരണക്കാരെയും കര്‍ഷകരെയും വീട്ടമ്മമാരെയും കയ്യൊഴിഞ്ഞ് ജനജീവിതം നരകതുല്യമാക്കിയ സംസ്ഥാനത്ത് കൊലപാതകവും സ്ത്രീപീഡനവും ഭരണപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുലത്താഴിലാക്കിയപ്പോള്‍ നടപടിയെടുക്കേണ്ട പിണറായി വിജയന്‍ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കൊലയാളികളുടെ രക്ഷകരായി. മതതര രാജ്യത്തെ വിശ്വാസികളെ തെരുവിലിറക്കി അരാജകത്വം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വവു ഇവര്‍ക്ക് തന്നെയെന്ന് യോഗം കുറ്റപ്പെടുത്തി.

ജനദ്രോഹങ്ങള്‍ മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഉറച്ച സര്‍ക്കാറിനെ അധികാരത്തിലേറ്റാന്‍ എല്ലാം മറന്ന് യു.ഡി.എഫിനൊപ്പം സഹകരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, ടി.വി റിയാസ്, എം.എ നജീബ്, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍ പ്രസംഗിച്ചു. സൈഫുള്ള തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ധീന്‍ കൊളവയല്‍, എം.സി ശിഹാബ്, ഗോള്‍ഡന്‍ റഹ്്മാന്‍, റൗഫ് ബാവിക്കര, സഹീദ് വലിയപറമ്പ്, തളങ്കരഹഖിം അജ്മല്‍, നൗഫല്‍ തായല്‍, ഹാരിസ് തായല്‍, സി.ബി ലത്തീഫ്, അബൂബക്കര്‍ കണ്ടത്തില്‍, എം.ബി ഷാനവാസ്, ടി.കെ ഹസീബ്, യു.വി. ഇല്യാസ്, യു.കെ മുഷ്താഖ്, നിസാര്‍ ഫാത്തിമ, ആബിദ് ആറങ്ങാടി, സെഡ്.എ കയ്യാര്‍, മജീദ് പച്ചമ്പള, പി.കെ ശിഹാബ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad