ന്യൂദല്‍ഹി (www.evisionnews.co): തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രാബല്യത്തിലിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനം പെരുമാറ്റ ചട്ട ലംഘനമാണോയെന്ന് നാളെ വിലയിരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പോകുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് തങ്ങളെ അറിയിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പരിപാടി പ്രക്ഷേപണം ചെയ്ത ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവരില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശേഖരിച്ച മറുപടികള്‍ പരിശോധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 27ന് നടന്ന പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫീഡിന്റെ ശ്രോതസ്സിനെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു കമ്മീഷന്‍ ഇവരില്‍ നിന്ന് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെരഞ്ഞെടുപ്പ് പാനല്‍ സമിതി ഇതു വരെ രണ്ടു വട്ടം കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post a Comment
0 Comments