കാസര്‍കോട് (www.evisionnews.co): കൂടെയില്ലാത്തതിന്റെ വേദന ഉള്ളിലൊതുക്കി പ്രിയപ്പെട്ട ശരത്തിനും കൃപേഷിനും വേണ്ടി കൂട്ടുകാര്‍ ചെണ്ട കൊട്ടിയപ്പോള്‍ കൂടിനിന്നവര്‍ക്ക് നൊമ്പരക്കണ്ണീര്‍ പൊഴിക്കുന്നതായി. ഇന്ന് പെരിയ കല്യോട്ട് നടന്ന മഹിളാ സംഗമത്തിലാണ് രണ്ടുചെണ്ടകള്‍ക്ക് മുകളില്‍ ശരത്തിന്റെയും കൃപേഷിന്റെയും ജീവിന്‍ തുടിക്കുന്ന ചിത്രം വെച്ച് കൂട്ടുകാര്‍ ചെണ്ടകൊട്ടിയത്. മാതാപിതാക്കളെയും ബന്ധുക്കളെയും സാക്ഷിനിര്‍ത്തിയാണ് രാഷ്ട്രീയ കൊലക്കത്തിക്കിരയായ യുവകലാകരന്മാരായ കൂട്ടുകാര്‍ക്ക് വേണ്ടി കൂട്ടുകാര്‍ വാദ്യോപകരണം കൊണ്ട് ആദരാഞ്ജലി അര്‍പ്പിച്ചത്.
വീഡിയോ കാണാം...
Post a Comment
0 Comments