ന്യൂഡല്‍ഹി (www.evisionnews.co): പ്രിയങ്ക വാരണാസിയിലും രാഹുല്‍ വയനാടും മത്സരിക്കുമെന്ന് സൂചനകള്‍. പ്രിയങ്ക വരുന്നതോടെ മോദിക്ക് കടുത്ത സമ്മര്‍ദം ഉണ്ടാക്കാന്‍ കഴിയുമെന്നും ഒപ്പം രാഹുല്‍ സുരക്ഷിത മണ്ഡലം തേടിയെന്ന വിമര്‍ശനം ഒഴിവാക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
അതേസമയം വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധവുമായി മുസ്ലിംലീഗ് രംഗത്തെത്തി. തീരുമാനം വൈകരുതെന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തീരുമാനം എത്രയും വേഗം വേണമെന്ന് എഐസിസിയെ അറിയിച്ചതായി പാണക്കാട്ട് ചേര്‍ന്ന അടിയന്തിര നേതൃയോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ചയ്ക്ക് മുമ്പ് തീരുമാനമുണ്ടായേക്കും.
Post a Comment
0 Comments