(www.evisionnews.co) എറണാകുളം മണ്ഡലമാണെന്ന് കരുതി ചാലക്കുടി ലോക്‌സഭാ പരിധിയില്‍പ്പെടുന്ന ആലുവയില്‍ വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലോ ഫ്ലോർ ബസില്‍ ആലുവയിലെത്തിയപ്പോഴാണ് കണ്ണന്താനം വോട്ടു ചോദിച്ചിറങ്ങിയത്. സ്ഥാനാർഥി നിർണയത്തിൽ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന് അമ്പരന്ന് വോട്ടർമാരും കണ്ണു മിഴിച്ചു. ഒടുവിൽ മണ്ഡലം മാറിയെന്ന കാര്യം പ്രവർത്തകർ ഓർമിപ്പിച്ചപ്പോഴാണ് പതുക്കെ വോട്ടഭ്യർത്ഥന നിർത്തി കാറിൽ കയറി എറണാകുളത്തേക്ക് തിരിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണം കഴിഞ്ഞ ഉടന്‍ തന്നെ അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടഭ്യര്‍ത്ഥന തുടങ്ങിയിരുന്നു. വിമാനത്താവളത്തില്‍ ബന്ധുക്കളെ സ്വീകരിക്കാനെത്തിയവരോടെല്ലാം വോട്ടു ചോദിച്ചു. അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം പേരും എറണാകുളം സ്വദേശികളല്ലെന്ന് തുറന്നു പറഞ്ഞതോടെ പ്രാര്ഥിക്കണമെന്നായി അഭ്യർത്ഥന. തുടർന്ന് കെഎസ്ആര്‍ടിസിഎസി ലോ ഫ്ലോര്‍ ബസില്‍ ആലുവയിലേക്കുള്ള ബസിനുള്ളിലും എല്ലാവരോടും കണ്ണന്താനം വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. പ്രചാരണത്തിന്റെ തുടക്കം തന്നെ കൊഴുപ്പിച്ച ആത്മവിശ്വാസത്തിലാകണം തന്റെ രണ്ടാം വീടായ എറണാകുളത്ത് താൻ ജയിക്കുമെന്ന പ്രസ്താവനയും കണ്ണന്താനം നടത്തി.
Post a Comment
0 Comments