Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം: 28ന് അവസാനിക്കും

Students of St Vincent Colony Girls’ Higher Secondary School in Kozhikode on a revision spree for their SSLC examination which gets under way from Wednesday | Manu R Mavelil

കാസര്‍കോട് (www.evisionnews.co): എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് മുതല്‍ മാര്‍ച്ച് 28വരെ നടക്കും. എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എ.എച്ച്.എസ്.എല്‍ സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. ഇത്തവണ പരീക്ഷയെഴുതുന്ന 4,35,142 കുട്ടികളില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്. സംസ്ഥാനത്ത് 2923 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപിലും ഗള്‍ഫിലും നാല് കേന്ദ്രങ്ങളിലും പരീക്ഷയുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,62,125 കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,42,033 കുട്ടികളാണ് പരീക്ഷയെഴുതുക. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 30,984 കുട്ടികളും ഇത്തവണ പരീക്ഷക്കെത്തും. ഏപ്രില്‍ അഞ്ചു മുതല്‍ മെയ് രണ്ട് വരെ രണ്ട് ഘട്ടമായാണ് മൂല്യനിര്‍ണയം നടക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad