ന്യൂഡല്‍ഹി (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുമെന്ന് അറിയിച്ച തമിഴ്‌നാട്ടിലെ 111കര്‍ഷകരെ അനുനയപ്പിക്കാന്‍ ബിജെപിയുടെ ശ്രമം. മത്സരത്തില്‍ നിന്നും പിന്മാറണം. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ ഉള്‍പ്പെടുത്താമെന്നും നേതാക്കള്‍ അറിയിച്ചു. കര്‍ഷക നേതാവ് പി. അയ്യക്കണ്ണാണ് ഇക്കാര്യം അറിയിച്ചത്.
മുതിര്‍ന്ന ബിജെപി നേതാക്കളും കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും ഇതുസംബന്ധിച്ച് തങ്ങളുമായി ചര്‍ച്ച നടത്തിയുണ്ടെന്ന് അയ്യക്കണ്ണ് അറിയിച്ചു. ബി.ജെ.പി നേതാക്കള്‍ തങ്ങളെ സമീപിച്ചു, പക്ഷേ മത്സരിക്കാന്‍ തന്നെയാണ് തീരുമാനം. തങ്ങള്‍ക്ക് നൂറ് കണക്കിന് അഗോരിമാരുടെ പിന്തുണയുണ്ട്. നഗ്നരായി പ്രതിഷേധം രേഖപ്പെടുത്തിയ കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഈ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment
0 Comments