Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ശാപമോക്ഷം: രുധിര സേന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് ശാപമോക്ഷം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രുധിരസേന കാസര്‍കോട് വിദ്യാനഗറില്‍ നടന്ന ചടങ്ങില്‍വെച്ച് നിവേദനം നല്‍കി. ഒഴിവുള്ള തസ്തികകള്‍ നികത്തുക, നോണ്‍ ഇന്‍വേസിവ് വെന്റിലേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുക, ബ്ലഡ് ബാങ്കിന് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിര്‍മിക്കുക, ആശുപത്രിയിലേക്കുള്ള റോഡ് വണ്‍വേ ആക്കി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, ഡെന്റല്‍ എക്‌സ്‌റേ റൂം സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി മുന്നോട്ടുവെച്ചത്. സമിതിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനറല്‍ സെക്രട്ടറി സജിനി ഷെറി ട്രഷറര്‍ രാഹുല്‍ സംബന്ധിച്ചു. നിവേദനത്തിന് മുന്നോടിയായി രുധിര സേന പ്രവര്‍ത്തകര്‍ ആശുപത്രി സന്ദര്‍ശിക്കുകയും സൂപ്രണ്ട്, ഡോക്ടര്‍മാര്‍, ബ്ലഡ് ബാങ്ക് ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad