കാസര്‍കോട് (www.evisionnews.co): ദേശീയ പാതയില്‍ ചതിക്കുഴികള്‍ രൂപപ്പെട്ടതോടെ അപകടങ്ങള്‍ പതിവാകുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തലപ്പാടി മുതല്‍ പെര്‍വാഡ് വരെ ദേശീയപാത റീ ടാറിംഗ് ചെയ്തപ്പോള്‍ പെര്‍വാഡ് മുതല്‍ അണങ്കൂര്‍ വരെയുള്ള ദേശീയപാതയില്‍ കുഴിയടക്കല്‍ മാത്രമാണ് നടത്തിയത്. മീറ്ററുകളോളം പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളില്‍ വരെ കുഴിയടക്കല്‍ പ്രവൃത്തിയാണ് നടത്തിയത്. അത് കൊണ്ട്തന്നെ മാസങ്ങള്‍ കൊണ്ട് ഈ ഭാഗങ്ങളില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.
മഴയ്ക്ക് മുമ്പ് തന്നെ റോഡ് തകര്‍ന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലെ അഗാധ ഗര്‍ത്തങ്ങള്‍ മൂലം അപകടത്തില്‍പെട്ടത്. കുഴികള്‍ വെട്ടിക്കുന്നതിനിടയിലാണ് വലിയ അപകടങ്ങള്‍ ഉണ്ടായതും. അപകടങ്ങള്‍ പെരുകിയതോടെ അധികൃതര്‍ കണ്ണ് തുറക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
പെര്‍വാഡ്- അണങ്കൂര്‍ ദേശീയപാത മഴയ്ക്ക് മുമ്പായി റീ ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയ വേദി യോഗം ആവശ്യപ്പെട്ടു. എല്‍.ടി മനാഫ് ഉദ്ഘാടനം ചെയ്തു. എ.എം സിദ്ധീഖ് റഹ്്മാന്‍ അധ്യക്ഷത വഹിച്ചു എം.എം റഹ്്മാന്‍, എം.എ മൂസ, വിജയകുമാര്‍, ടി.കെ അന്‍വര്‍, ടി.കെ. ജാഫര്‍, മുഹമ്മദ് കുഞ്ഞി, നാഫിഹ് മൊഗ്രാല്‍, എച്ച്.എ ഖാലിദ്, കെ.പി മുഹമ്മദ്, ഹാരിസ് ബഗ്ദാദ്, എം.എസ് മുഹമ്മദ് കുഞ്ഞി, ഷക്കീല്‍ അബ്ദുള്ള, റിയാസ് മൊഗ്രാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments