കാസര്‍കോട് (www.evisionnews.co): മൃഗവേട്ടക്കിറങ്ങിയ അഞ്ചംഗ നായാട്ടുസംഘത്തെ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടി. സംഘം സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു. കരിവേടകം സ്വദേശികളായ പി സുകുമാരന്‍ (52), ശ്രീജിത്ത് (22), മണികണ്ഠന്‍ (31), നാരായണന്‍ (63), മഹേഷ് (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് ലൈസന്‍സുള്ളതും അഞ്ച് ലൈസന്‍സില്ലാത്തതുമായി ഏഴു തോക്കുകള്‍ പിടിച്ചെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രഹസ്യവിവരത്തെ തുടര്‍ന്ന് കാനത്തൂരിന് സമീപം പയര്‍പള്ളത്ത് വെച്ചാണ് കാസര്‍കോട് ഫോറസ്റ്റ് ഫ്ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം.കെ നാരായണന്റെ നേതൃത്വത്തില്‍ കാറില്‍ വരുന്നതിനിടെ സംഘത്തെ പിടികൂടിയത്. റേഞ്ച് സെക്ഷന്‍ ഓഫീസര്‍ കെ. മധുസൂദനന്‍, ബി എഫ്.ഒമാരായ പി. ശ്രീധരന്‍, കെ. രാജു, വി.വി പ്രകാശന്‍, ഡ്രൈവര്‍ പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments