കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നിയോജക മണ്ഡലത്തിലെ ബദിയടുക്ക- ഏത്തടുക്ക- സൂള്യപദവ് റോഡ് നിര്‍മാണത്തിന് 45 58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. മൂന്നു പഞ്ചായത്തില്‍ കൂടി കടന്നുപോകുന്ന ഇരുപത് കി.മി ദൈര്‍ഘ്യമുള്ള റോഡ് ബി.എം ആന്റ് ബി.സി ഉപയോഗിച്ചായിരിക്കും പുനര്‍
നിര്‍മിക്കുക. കര്‍ണാടക സംസ്ഥാനത്തേക്ക് എളുപ്പം എത്തിച്ചേരാന്‍ പറ്റുന്ന റോഡാണിത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡാണ് ഭരണാനുമതി നല്‍കിയത്. സാങ്കേതികാനുമതി ലഭ്യമാകുന്നതോടെ ടെണ്ടര്‍ നടപടിയിലേക്ക് പോകുമെന്ന് എം.എല്‍.എ അറിയിച്ചു.
Post a Comment
0 Comments